Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയയെ പോലെ പാടി അഭിരാമി

abirami-shreya

ഒരിക്കൽ കേട്ടാൽ മറക്കില്ല ഈ ഗാനം. 'ഓം ശാന്തി ഓം' എന്ന സിനിമയിലെ മേം അഗർ കഹൂം. ശ്രേയ ഘോഷാലിന്റെയും സോനു നിഗമിന്റെയും മനോഹര ആലാപനം. ആസ്വാദക ഹൃദയത്തിൽ ഇടംപിടിച്ച ഗാനം. ഇപ്പോള്‍ ഈ ഗാനത്തിന് വേറട്ടൊരു രൂപം നൽകിയിരിക്കുകയാണ് അഭിരാമി അജയ് എന്ന ഗായിക. കവർ സോങായാണ് ഈ ഗാനം ഇറക്കിയിരിക്കുന്നത്. രാമു രാജിന്റെതാണ് കീബോർഡ് സ്കോർ. 

ജാവേദ് അക്റിന്റെ വരികൾക്ക് വിശാൽ  വിശാൽ ശേഖറാണ് ഓംശാന്തി ഓമിലെ ഗാനത്തിന് സംഗീതം ഒരുക്കിയത്. ആജാ കെ ഇന്തസാർ മേം എന്ന ഗാനവും അഭിരാമി ആലപിക്കുന്നുണ്ട്. 1956ൽ പുറത്തിറങ്ങിയ ഹലുക്കു എന്ന ചിത്രത്തിലേയാണ് ഗാനം മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറും ചേർന്നാണ് ഗാനം ആലപിച്ചത്. 

ശ്രേയയുടെ ശബ്ദത്തോട് സാദൃശ്യമുള്ളതാണ് അഭിരാമിയുടെയും ശബ്ദം. ഡയമണ്ട് നെക്ലസ് എന്ന സിനിമയിലെ തൊട്ട് തൊട്ടു നോക്കാമോ എന്ന ഗാനത്തിലൂടെ അഭിരാമിയുടെ ശബ്ദം മലയാളിക്ക് സുപരിചിതമാണ്.