Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവൃതയ്ക്ക് മുത്തം നൽകി 'അവൻ'

samvrutha

മഴവിൽ മനോരമയുടെ നായിക നായകൻ വേദിയിലായിരുന്നു കാണികളെ അമ്പരപ്പിച്ച പ്രകടനം അരങ്ങേറിയത്. അവൈ ഷൺമുഖി റൗണ്ടിൽ ആണ്‍ വേഷം കെട്ടിയ മാളവികയും പെണ്ണായി വേഷമിട്ട ആഡിസുമാണ് കാണികളെ കയ്യിലെടുത്തത്. മാളവികയുടെ വേദിയിലെ പ്രകടനം കണ്ട് അവതാരകനായ ഡെയിൻ സംവൃതയെ ഒന്ന് പ്രണയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടെ എത്തി കാതലനിലെ എക്കാലത്തെയും ഹിറ്റ് പ്രണയഗാനം എന്നവളെ...

ഈ പ്രണയഗാനത്തിന് സിനിമയിലെ പോലെ തന്നെ മനോഹരമായ നൃത്തചുവടുകളുമായി കാണികളെയും വിധികർത്താക്കളെയും കയ്യിലെടുക്കുകയായിരുന്നു മാളവിക. ജീവിതത്തിൽ ആരും ഇത്രയും പ്രണയാതുരമായി തന്നെ നോക്കിയിട്ടില്ലെന്നായിരുന്നു സംവൃതയുടെ കമന്റ്. 

നൃത്തത്തും സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയ ചിത്രമായിരുന്നു എസ് ശങ്കറിന്റെ സംവിധാനത്തിൽ 1992ൽ പുറത്തിറങ്ങിയ 'കാതലൻ'. എ. ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. ഉണ്ണികൃഷ്ണനാണ് ആലാപനം. നഗ്മയും പ്രഭുദേവയും ഒരുമിച്ചെത്തുന്ന പ്രണയഗാനം എക്കാലത്തെയും സൂപ്പർഹിറ്റ് ആണ്.