Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണി നാദം വീണ്ടും എത്തി; പുതിയ താളത്തിൽ

chalakkudikkaranchangathi

കലാഭവൻ മണിയുടെ ജീവിത കഥപറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലെ ആദ്യഗാനം എത്തി. കലാഭവൻ മണിയുടെ തന്നെ 'ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്നവണ്ടി' എന്ന ഗാനത്തിന്റെ റിമിക്സാണ് ചിത്രത്തിലുള്ളത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് കലാഭവൻമണിയായി എത്തുക. 

ദാരിദ്ര്യത്തിൽ വളർന്ന യുവാവ്, ചെറുപ്പം മുതൽ തന്നെ കലയെ സ്നേഹിച്ചു. പ്രകൃതിയിലെ ശബ്ദങ്ങളെയും മനുഷ്യനെയും അനുകരിച്ച് അയാൾ അനുകരണകലയിൽ പ്രാവിണ്യം നേടി. ഒടുവിൽ അഭ്രപാളികളിൽ ചെന്നെത്തുന്നു. ഈ കാലയളവിൽ അയാളെ തേടിയെത്തുന്ന സൗഭാഗ്യങ്ങള്‍, പ്രണയം, അവഗണന, തിക്താനുഭവങ്ങൾ ഇതെല്ലാം കോർത്തിണക്കിയാണ് സിനിമ. 

ജനാർദ്ദനൻ, സലീംകുമാർ, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി, വിഷ്ണു എന്നിങ്ങനെ നീണ്ട താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. വിനയാനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഹരിനാരായണന്റെ വരികൾ. ബിജിപാലിന്റെതാണ് സംഗീതം.