Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴുതിരി വെളിച്ചത്തിൽ ഒരു പ്രണയകാവ്യം

mezhuthiriathazham

അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തുന്ന 'എന്റെ മെഴുതിരി അത്താഴ'ങ്ങളിലെ പുതിയഗാനമെത്തി. വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൈൻ ശ്രീകാന്തിന്റെതാണ് വരികൾ. തമിഴ് മെലഡിയായാണ് 'ഒരുപാർവയിൽ അവൾ' എത്തുന്നത്. മനോഹരമായ ദൃശ്യാവിഷ്കാരമാണ് മറ്റൊരു പ്രത്യേകത. 

മിയ, ദിലീഷ് പോത്തൻ, ഹന്ന, ബൈജു എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങവിലെത്തുന്നു. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. ത്രികോണ പ്രണയകഥയാണ് ചിത്രം. നാല് വർഷങ്ങൾക്കു ശേഷമാണ് അനൂപ് മേനോന്റെ തിരക്കഥയിൽ ഒരു ചിത്രം എത്തുന്നത്. സംവിധായകരായ ശ്യാമപ്രസാദും ലാൽ ജോസും ചിത്രത്തിൽ വേഷമിടുന്നു

പ്രതീക്ഷിച്ചതിലും മികച്ച ഗാനവും ദൃശ്യാവിഷ്കാരവുമാണെന്നാണ് പ്രേക്ഷക വിലയിരുത്തൽ. യാഥാർഥ പ്രണയം അന്വേഷിക്കുന്ന ഒരാളുടെ കഥയാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ജൂലൈ 27ന് ചിത്രം തീയറ്ററുകളിലെത്തും