Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂം ഭൂം ഭൂം... ആസിഫ് അലി; അപ്പൂപ്പനായി ലാൽ

lal-asif

ആസിഫ് അലി നായകനാകുന്ന ഇബ്‌ലിസിലെ ആദ്യഗാനമെത്തി. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. ഭൂം ഭൂം ഭും എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഡോൺ വിന്‍സന്റാണ് സംഗീതം ഒരുക്കിയത്. നരേഷ് അയ്യരാണ് ആലാപനം. മനു മഞ്ജിത്തിന്റെ വരികൾ. 

പേരിൽ തന്നെ വ്യത്യസ്തതയുള്ള ചിത്രമാണ് ഇബ്‌ലിസ്. വ്യത്യസ്തമായ രൂപത്തിൽ കുസൃതിയുമായാണ് ആസിഫലി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ആസിഫിന്റെ അപ്പൂപ്പനായി എത്തുന്നത് ലാൽ ആണ്. 

ആസിഫ് അലി തന്നെ നായകനായ അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന്റെ സംവിധായകൻ. മലയാളിക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇബ്‌ലിസ് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ അവകാശ വാദം.