Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലീന പറഞ്ഞു; ഈ കാത്തിരിപ്പ് റഹ്മാന് വേണ്ടി

selenarahman

എ ആർ റഹ്മാന്റെ സംഗീതത്തിൽ ഒരു ഗാനം പാടണമെന്ന ആഗ്രഹവുമായി പ്രശസ്ത അമേരിക്കൻ ഗായിക സലീന ഗോമസ്. ലോകസംഗീതത്തിന്റെ ഭാഗമാണ് എ ആർ റഹ്മാൻ. അദ്ദേഹത്തിന്റെ ഈണങ്ങൾ എനിക്ക്  വളരെ ഇഷ്ടമാണ്. റഹ്മാന്റെ സംഗീതത്തിൽ ഒരു ബോളിവുഡ് ഗാനം ആലപിക്കാൻ കാത്തിരിക്കുകയാണ് താനെന്നും സലീന പറഞ്ഞു. 

ഇന്ത്യൻ സംഗീതത്തോട് ആരാധനയാണ്. റഹ്മാനെ പോലുള്ള പല ഇന്ത്യൻ സംഗീത സംവിധായകരുടെ ഈണങ്ങള്‍ ഇഷ്ടമാണെന്നും സലീന പറഞ്ഞു. ആഗോള സംഗീതത്തിന്റെ ഭാഗമാണ് ഇപ്പോള്‍ റഹ്മാൻ. സ്ലം ഡോഗ് മില്യണയർ പോലുള്ള സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഒരുഗാനം പാടുകയെന്നത് സ്വപ്നമാണെന്നും ~ഒരു അഭിമുഖത്തിൽ സലീന വ്യക്തമാക്കി. റഹ്മാൻ ഈ കാത്തിരിപ്പ് അറിയുമെന്നാണ് സലീനയുടെ ആരാധകരുടെ പ്രതീക്ഷ

ഗായിക, നടി, നിർമാതാവ് എന്നമിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് സലീ ഗോമസ്. കം ആന്റ് ഗെറ്റ് ഇറ്റ്, സെയിം ഓൾഡ് ലൗ, ഹാന്റ്സ് ഓഫ് മൈ സെല്‍ഫ് എന്നിവയാണ് സലീനയുടെ മികച്ച ഗാനങ്ങള്‍. എനദർ സിൻഡ്രല സ്റ്റോറി, പ്രിൻസസ് പ്രൊടക്ഷൻ പ്രോഗ്രാം, മോണ്ടെ കാർലോ, സ്പ്രിങ് ബ്രെയിക്കേഴ്സ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍