Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടുചുറ്റി ദുൽഖർ; കർവാനിലെ പുതിയ ഗാനം

dq-karwaan

ദുൽഖർ സല്‍മാൻ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം കർവാനിലെ പുതിയ ഗാനം എത്തി. 'കതം' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. ഇർഫാൻ ഖാൻ, ദുൽഖർ സല്‍മാൻ, മിഥില പൽക്കർ എന്നിവരാണ് ഗാന രംഗത്തിൽ എത്തുന്നത്. 

മൂന്നു പേർ ചേർന്നൊരു യാത്രപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഗാനരചനയും, സംഗീതവും പ്രതീക് കുഹാദ് ആണ്. ഹൃദശ സ്പർശിയായ വിഡിയോ  ആണെന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക് കുഹാദിന്റെ തന്നെയാണ് വരികൾ. 

ആകർഷ് ഖുറാനയാണ് സംവിധാനം. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആഗസ്റ്റ് മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.