Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹാനയല്ല, അതിനു പിന്നിൽ ദിയ എന്ന് അച്ഛൻ

diyakrishna

ചലച്ചിത്ര താരം അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും ഡാന്‍സിങ് പലപ്പോഴും യുട്യൂബിൽ വൈറലാകാറുണ്ട്. എന്നാൽ, ഈ ഡാൻസിനു പിറകിൽ അഹാനയല്ല. ദിയയാണെന്ന് പറയുകയാണ് അച്ഛൻ കൃഷ്ണകുമാർ

മക്കളുടെ തകർപ്പൻ ‍ഡാൻസിനെ കുറിച്ച്  അച്ഛന്റെ വാക്കുകൾ  ഇങ്ങനെ. ' ഡാൻസിനെല്ലാം എപ്പോഴും മുൻകൈ എടുക്കുന്നത് ദിയയാണ്. അവളാണ് എല്ലാവരുടെയും പിറകെ നടന്ന് ഡാൻസിനെ പറ്റി പറയുക. പരിശീലനത്തിനും മുൻകൈ എടുക്കുക ദിയയാണ്. പിന്നീടാണ് അഹാനയും ഇഷാനിയുമൊക്കെ എത്തുക'. 

ധടകിലെ സിന്ദാഗ് എന്ന ഗാനവുമായി ആണ് താരവും സഹോദരിമാരും അവസാനം എത്തിയത്. മക്കളുടെ പരിശീലന സമയത്തെ അച്ഛന്‍ കൃഷ്ണകുമാറിന്റെ പ്രകടനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മുൻപും ഇത്തരത്തിലുള്ള ഗാനങ്ങളുമായി ഇവർ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന്റയും സഹോദരിമാരുടെയും ഡാൻസിന് ലഭിച്ചത്.