Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുക്കുരു കുക്കു കുറുക്കൻ', വേറെ ലെവലാണ് നിമിഷ

nimishanew

ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് മലയാളി മനസിൽ ഇടംപിടിച്ച നടിയാണ് നിമിഷ സജയൻ. അഭിനയം മാത്രമല്ല, മറ്റുചിലകാര്യങ്ങൾ കൂടി തനിക്ക് പറ്റുമെന്ന് കാണിക്കുകയാണ് നിമിഷ ഈ വിഡിയോയിലൂടെ. പാട്ടുപാടിയും , കൂട്ടുകൂടിയും ആരാധകരെ കയ്യിലെടുക്കുകയാണ് താരം. ഒരു കുട്ടിക്കൊപ്പം വെള്ളിനക്ഷത്രത്തിലെ കുക്കുരുകുക്കു കുറുക്കൻ എന്ന ഗാനമാണ് പാടുന്നത്. 

വിവിധ സമയങ്ങളിലെടുത്ത നിമിഷയുടെ വിഡിയോ ഇപ്പോൾ യുട്യൂബിൽ‌ തരംഗമാവുകയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് എത്തുന്നത്. കുടുംബത്തിനും കൂട്ടുകാർക്കും ഷൂട്ടിങ് ലൊക്കേഷനിലുമുള്ള ചില രസകരമായ കാര്യങ്ങളും പുതിയ വിഡിയോയിൽ ഉണ്ട്. നേരത്തെ ഒരു ഹോട്ടലിൽ പൊറോട്ട പരത്തുന്ന നിമിഷയുടെ വിഡിയോ വൈറലായിരുന്നു.