ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാര്‍ഥന ഒരു നല്ലപാട്ടുകാരിയാണ്. കുന്നിൻ ചെരുവിൽ കാറ്റേറ്റിരുന്ന് പാടുകയാണ് പ്രാർഥന. പശ്ചാത്തലത്തിൽ ഗിറ്റാർ സംഗീതവും. കൂടെ അനിയത്തി നക്ഷത്രയുമുണ്ട്.
പലപ്പോഴും പ്രാർഥനയുടെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി. ഇപ്പോൾ പുതിയ ഗാനവുമായി എത്തിയിരിക്കുകയാണ് പ്രാർഥന. മനോഹരമായ ഹിന്ദി മെലഡിയാണ് പ്രാർഥന പാടുന്നത്. കൂടെ പാടി താളമിടുകയാണ് നക്ഷത്ര.
മുൻപും ഗിറ്റാറിൽ പലഗാനങ്ങളുമായി പ്രാർഥന എത്തിയിരുന്നു. കൂടുതലായി പോപ് ഗാനങ്ങളും ഇന്ത്യൻ മെലഡികളുമാണ് പ്രാർഥന പാടാറുള്ളത്. മഞ്ജു വാരിയരും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തിയ മോഹൻലാലിലെ ലാലേട്ടാ.. എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. വന്‍ ജനപ്രീതിയാണ് ഗാനത്തിനു ലഭിച്ചത്. ഏതായാലും ഇരുവരുടെയും പുതിയ ആലാപനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.