Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടി മത്സരാർഥി; ചാക്കോച്ചന്‍ കാലിൽ ചവിട്ടി

performance1

കുഞ്ചാക്കോ ബോബൻ കാലിൽ ചവിട്ടിയപ്പോൾ ഞെട്ടിപ്പോയെന്ന് നായിക നായകനിലെ മത്സരാർഥി. ചാക്കോച്ചൻ വേദിയിൽ വന്നപ്പോൾ ഞാൻ എല്ലാം മറന്നുപോയി. അദ്ദേഹത്തിന്റെ മുഖത്തു വന്ന ഭാവമാറ്റങ്ങൾ കണ്ടപ്പോൾ പിന്നെ എന്താണു ചെയ്യേണ്ടതെന്നു ഓർമ വന്നില്ലെന്നും മത്സരാർഥി പറഞ്ഞു. 

മഴവിൽ മനോരമയുടെ നായിക നായകൻ ഷോയിലായിരുന്നു കുഞ്ചാക്കോ ബോബന്റെ മിന്നും പ്രകടനം. ഷോയിലെ തനിയാവർത്തനം റൗണ്ടിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ച കസ്തൂരിമാനിലെ കഥാപാത്രമായി എത്തുകയായിരുന്നു മത്സരാർഥിയായ മിന്റു. മത്സര ശേഷം ചിത്രത്തിലെ അഴകേ... കൺമണിയേ എന്നഗാനത്തിനു മിന്റുവിനൊപ്പം ചുവടുവച്ചു കുഞ്ചാക്കോ ബോബന്‍.

ഗാനത്തിൽ ചാക്കോച്ചന്റെ അഭിനയം കണ്ടു ഞെട്ടിപ്പോയെന്നായിരുന്നു മത്സരാർഥിയുടെ പ്രതികരണം. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ചാക്കോച്ചന്റെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടപ്പോൾ ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് മനസ്സിലായി. എത്ര മനോഹരമായാണ് അദ്ദേഹം ആ രംഗം വീണ്ടും ആവിഷകരിക്കുന്നതെന്നും മത്സരാർഥിയായ മിന്റു പറഞ്ഞു.

വേദിയിലെ പ്രകടനം കഴിഞ്ഞപ്പോൾ അവതാരകർ മത്സരാർഥിയോടു ചോദിച്ചു. ഇടക്ക് ചാക്കോച്ചൻ തൊട്ടു തലയിൽ വെക്കുന്നത് കണ്ടല്ലോ?  അപ്പോൾ ചാക്കോച്ചൻ എന്താണു ചെയ്തതെന്നു തനിക്കും പെട്ടന്നു മനസിലായില്ലെന്നു മിന്റു പറഞ്ഞു. അറിയാതെ കാലിൽ ചവിട്ടിയതു കൊണ്ടായിരുന്നു അങ്ങനെ ചെയ്തതെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ഏതായാലും ചാക്കോച്ചന്റെയും മിന്റുവിന്റെയും അഴകേ കൺമണിയേ.. എന്ന പ്രണയഗാനം സദസിലുള്ളവർ കയ്യടിയോടെ സ്വീകരിച്ചു