Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറില്‍ നിന്ന് ചാടിയിറങ്ങി ഡാൻസ്; 'കീകി' പടരുന്നു

saniyadance

കാറിൽ യാത്ര ചെയ്യുമ്പോൾ 'കീകി ഡു യു ലൗമീ' കേൾക്കുന്നു. ഉടനെ അതാ ചാടിയിറങ്ങി കിടിലൻ ഡാൻസ്. ഒരാളല്ല. പലരും ഇപ്പോൾ ഇങ്ങനെയാണ്. ഓടുന്ന കാറിൽ നിന്നും പാതിവഴിയിൽ ചാടിയിറങ്ങുക. പിന്നെ തകർപ്പൻ ചുവടുകൾ. വിഡിയോ കണ്ടവർക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. ഇതാണ് 'കികി ചലഞ്ച്'.

'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക്  ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ ഗാനം കേൾക്കുകയും തുടർന്ന് പാതിവഴിയിലെ ഡാൻസുമാണ് 'കീകി' ചലഞ്ച്. ലോകമാകെയുള്ള 'കീകി' ആസ്വാദകർ ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു. 

കേരളത്തിലും ആരാധകർ കുറവല്ല. ചലച്ചിത്ര താരം സാനിയ അയ്യപ്പൻ അടക്കമുള്ളവർ കീകി ചലഞ്ചിന്റെ ഭാഗമായി. വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 

അതേസമയം നടുറോഡിലാണ് ഈ വെല്ലുവിളി എന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും എത്തി. ഗൾഫ് നാടുകളിൽ ഈ ചലഞ്ചിന് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. 

കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ' ഇൻ മൈ ഫീലിങ്' എന്ന ഗാനം തരംഗമാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരെഞ്ഞെടുക്കുന്നത്. ഓടുന്ന കാറിൽ 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്നു പാടി തുടങ്ങുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും വാതിൽ തുറന്ന രീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ചലഞ്ച്. എന്നാൽ, അപകട സാധ്യത കുടുതലായതിനാൽ ഈ ചലഞ്ചിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.