Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കളരി അടവും, ചുവടിൻ അഴകും...'

nivinpaully

'കളരി അടവും,ചുവടിൻ അഴകു'മായി എത്തുകയാണ് നിവിൻ പോളി. ചേരനാടിന്റെ  ഒരു കാലഘട്ടത്തിന്റെ ദൃശ്യാവിഷ്കാരമാണ് കായംകുളം കൊച്ചുണ്ണിയിലെ ഈ ഗാനം. കൊച്ചുണ്ണിയുടെ പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. മനോഹരമായ മെലഡിയായാണ് 'കളരി അടവും ചുവടിൻ അഴകും കണ്ടു ഞാൻ' എന്ന ഗാനം എത്തുന്നത്.

ശ്രേയ ഘോഷ്വാലും വിജയ് യേശുദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറിന്റെ സംഗീതം. ഷോബിൻ കൊന്നങ്ങാട്ടിന്റെതാണ് വരികൾ. കൊച്ചുണ്ണിയുടെ കളരി പരിശീലനവും പ്രണയവും മെയ്ക്കരുത്തുമെല്ലാം ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിവിൻ പോളിയും പ്രിയ ആനന്ദുമാണ് ഗാനത്തിൽ എത്തുന്നത്. 

മനോഹരമായ ഫ്രെയിമും ഷോട്ടുകളുമാണ് മറ്റൊരു പ്രത്യേകത. കേരളത്തിനു ഇന്നു അന്യമായ പലതും ഗാനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഒരു വടക്കൻ വീരഗാഥ'യിലെ 'കളരി വിളക്ക്' എന്ന ഗാനത്തെ ഓർമിപ്പിക്കുന്നുണ്ട് ചിലവരികള്‍. അതിൽ ചന്തുവിന്റെ മെയ്ക്കരുത്തിനെയാണ് വർണിക്കുന്നതെങ്കിൽ ഇവിടെ കൊച്ചുണ്ണിയുടെതാണെന്നു മാത്രം. 'നാഗവടിവൊത്ത മെയ്ക്കരുത്താലെൻ' എന്ന വരികൾ 'കാരിരിരുമ്പോടൊത്ത കൈക്കരുത്തും എന്ന പഴയ വരികളെ ഓർമിപ്പിക്കുന്നു. ഏതായാലും പഴമയെ പ്രണയിക്കുന്ന ശരാശരി മലയാളിക്കു ഈ ഗാനം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. 

മോഹൻലാലാണ് ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തുന്നത്.  മോഹൻലാൽ തന്നെയാണ് സ്വന്തം ഫെയ്സ് ബുക്ക് പേജിലൂടെ ഗാനം പങ്കുവെച്ചത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15 നു തീയറ്ററുകളിലെത്തും.