Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യേശുദാസിനായി ജി വേണുഗോപാൽ പാടി

venugopaljhon

ഇന്ത്യയിലെന്നല്ല, ലോകത്തിൽ തന്നെ നിരവധി ആരാധകരുള്ള ഗായകനാണ് കെ ജെ യേശുദാസ്. സംഗീതം ആസ്വദിക്കുന്ന ഏതൊരു മലയാളിക്കും ആരാധനയായിരിക്കും ആ ഗന്ധർവ സ്വരത്തോട്. അങ്ങനെയുള്ള ആരാധന മനസിൽ സൂക്ഷിക്കുന്ന ജോൺ ജോസഫ് യേശുദാസിനു വേണ്ടി ഒരു ഗാനം എഴുതി. 

'ആത്മാവിലെ കൈത്തിരിയായ് തെളിയുന്നു നിൻ സംഗീതം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജി വേണു ഗോപാലാണ്. ജോൺ ജോസഫിന്റെ തന്നെയാണ് സംഗീതം. ദാസേട്ടനോടുള്ള ആരാധന തന്നെയാണ് ഈ ഗാനത്തിനു പിന്നിൽ. ഈ ഗാനം തയ്യാറാക്കാൻ 12 വർഷം എടുത്തു എന്നും ജോൺ ജോസഫ് പറഞ്ഞു. വരികൾ എഴുതിയതിനു ശേഷം ആരെ കൊണ്ടു പാടിക്കണം എന്നു ചിന്തിച്ചു. പെട്ടന്നു മനസിലേക്കു വന്ന മുഖം വേണു ചേട്ടന്റെതാണ്. അദ്ദേഹത്തെ ഈ വരികൾ കാണിച്ചപ്പോൾ പാടാമെന്നു സമ്മതിക്കുകയായിരുന്നു എന്നും ജോൺ ജോസഫ് കൂട്ടിച്ചേർത്തു

ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. കെ ജെ യേശുദാസിനുള്ള ആദരവ് എന്ന പേരിലാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത് . കൊച്ചി കോഗ്‌നിസന്റ് ടെക്നോളജി സൊല്യൂഷൻസിൽ ഉദ്യോഗസ്ഥനാണ് ജോൺ ജോസഫ്.