വലി നിർത്തിയോ? ഇല്ല, ഉമ്മ നിർത്തി; തരംഗമായി ആ ഗാനം

ടൊവീനോ തോമസ് നായകനാകുന്ന 'തീവണ്ടി' തീയറ്ററിലെത്തും മുൻപെ തരംഗമാകുകയാണ് ചിത്രത്തിലെ ഒരു ഗാനം. 'ജീവാംശമായ്' എന്ന ഗാനം ആലപിച്ചിരിക്കുന്നത് 'ശ്രേയാ ഘോഷാലും' ഹരിശങ്കർ കെ എസും ചേർന്നാണ്. കൈലാസ് മേനോനാണ് സംഗീതം. 

'തീവണ്ടി' തീയറ്ററിലെത്തുന്നതിനു മാസങ്ങൾക്കു മുൻപു തന്നെ ഗാനം യുട്യൂബിലെത്തി. അമിതമായി പുകവലിക്കുന്ന കഥാപാപാത്രമായാണ് ടൊവീനോ 'തീവണ്ടി'യിലെത്തുന്നത്. നവാഗതയായ സംയുക്ത മേനോനാണ് ചിത്രത്തിൽ ടൊവീനോയുടെ നായിക. ഇരുവരുടെയും പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. ഗാനവും ഒപ്പം ഗാനത്തിലെ ഇരുവരുടെയും ഡയലോഗും ആരാധകർ സ്വീകരിച്ചു. 

ഒന്നരക്കോടിയിലധികം ആളുകൾ ഇതിനോടകം ഗാനം കണ്ടു. നവാഗതനായ ഫെലിനിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപ ഹാസ്യ രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. 

വിഷുവിനോടനുബന്ധിച്ചു തീയറ്ററിലെത്താനിരുന്ന ചിത്രമാണ് തീവണ്ടി. എന്നാൽ ചില സാങ്കേതിക കാരണങ്ങളാണ് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.