Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ്; നസ്രിയ ആരാധികയുടെ കുറിപ്പ്

nazriya

ഫഹദ് ഫാസിൽ നായകനാകുന്ന 'വരത്തൻ' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ പുറത്തിറങ്ങിയതോടെ നസ്രിയയുടെ പാട്ടാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. നസ്രിയ ആലപിച്ച 'പുതിയൊരു പാതയിൽ' എന്ന ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പാട്ട് ഗംഭീരമാക്കിയെന്ന് ഒരു കൂട്ടം പറയുമ്പോഴും നസ്രിയയുടെ പാട്ടിനെ വിമർശിക്കുന്നവർ സജീവമാണ്. 

സെലിബ്രിറ്റികളെക്കൊണ്ട് പാട്ടു പാടിപ്പിക്കുന്ന രീതിയെ വിമർശിച്ചവർ നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണെന്ന് വരെ ആരോപണമുയർത്തി. അതിനിടയിലാണ് നസ്രിയയ്ക്ക് കട്ട സപ്പോർട്ടുമായി ഒരു ആരാധിക രംഗത്തെത്തിയത്. 

നസ്രിയ ചിത്ര ചേച്ചിയോ ജാനകിയമ്മയോ അല്ലല്ലോ എന്ന് നസ്രിയയുടെ ആരാധികയായ സ്മിത സുനീത് ചൂണ്ടിക്കാട്ടുന്നു. വലിയ ഗായിക അല്ലെങ്കിലും നസ്രിയ പാടുന്ന ഒരാളാണ്. എല്ലാവരും ലാലാ ലസ പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു. അഭിനന്ദിച്ചില്ലേലും നിന്ദിക്കരുത് പ്ലീസ്, യുട്യൂബ് കമന്റ് ബോക്സിൽ സ്മിതയുടെ മറുപടി ഇങ്ങനെ. 

ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന ഹാഷ്ടാഗിലാണ് സ്മിതയുടെ കമൻറ്. സലാല മൊബൈൽസ്, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളിൽ നസ്രിയ പാടിയ പാട്ടുകൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന വരത്തനിൽ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സുശീൻ ശ്യാമാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ.  

സ്മിത സുനീതിന്റെ കുറിപ്പിന്റെ പൂർണരൂപം: 

അതെ നസ്രിയ ചേച്ചീടെ പാട്ടിനെ കുറ്റം പറയുന്നവർക്ക് ... ചേച്ചി വല്യ ഗായിക ഒന്നും അല്ല ... എന്നാലും പാടും ... ഈ പാട്ട് ന്റെ ഈണം അത്ര കാതിനു ഇമ്പം ഉള്ളതല്ല. അതുകൊണ്ടാണ് ബോറ് ആയി തോന്നണേ.. പിന്നെ മൂക്കു ക്കൊണ്ടാ  പാടുന്നതെന്ന് പറഞ്ഞവർക്ക് .. ഏതൊരാളും ഹൈ പിച്ച് പാടുന്നത് അങ്ങനെയാണ് .. ശബ്ദം അടക്കി പാടുമ്പോൾ തോന്നുന്നതാ ... നെഗറ്റീവ് കമന്റ് ഇട്ട എല്ലാ ചേട്ടന്മാരും പണ്ടത്തെ അഭിമുഖങ്ങൾ ഉണ്ട് നസ്രിയ ചേച്ചീടെ .. അതിൽ ചേച്ചി കുറച്ച് പാട്ട് പാടണുണ്ട് ഒന്ന് കേട്ട് നോക്ക് ട്ടാ.... പിന്നെ ലാലാ ലസ പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് .. അഭിനന്ദിച്ചില്ലേലും .. നിന്ദിക്കരുത് പ്ലീസ്.... പിന്നെ നസ്രിയ ചേച്ചി, ചിത്ര ചേച്ചിയോ അല്ലെങ്കിൽ ജാനകി അമ്മയൊന്നുമല്ലല്ലോ... ഹല്ല പിന്നെ ..# ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം.