Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറിന്റെ അതിപ്രസരവുമായി നോറ; മലയാള ഗാനം

nora

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കായംകുളം കൊച്ചുണ്ണി'യിലെ പുതിയ ഗാനം എത്തി. 'നൃത്ത ഗീതികളെന്നും' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് എത്തിയത്. പ്രശസ്ത ഡാൻസർ നോറ ഫത്തേഹിയുടെ ഗ്ലാമർ ചിത്രങ്ങളോടെയാണ് ഗാനം എത്തുന്നത്

ഒരു നാടൻ പാട്ടിന്റെ താളത്തിലാണ് ഈ ഗാനം എത്തുന്നത്. വരികളും തികച്ചും വ്യത്യസ്തത പുലർത്തുന്നു. പുഷ്പാവതി പോയപ്പാടത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷോബിന്‍ കന്നങ്ങാട്ടിന്റെ വരികൾക്കു ഗോപി സുന്ദർ സംഗീതം നൽകിയിരിക്കുന്നു. 

നോറാ ഫത്തേഹി ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ജോൺ എബ്രഹാം ചിത്രം 'സത്യമേവ ജയതേ'യിലെ നോറയുടെ ബെല്ലി ഡാൻസ് ഏറെ പ്രശംസ നേടിയിരുന്നു. 

നിവിൻ പോളിയാണ് ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്. മോഹൻലാൽ ഇത്തിക്കര പക്കിയായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയ ആനന്ദ് ആണ് ചിത്രത്തിലെ നായിക. മാമുക്കോയ, സണ്ണി വെയ്ൻ, ബാബു ആന്റണി, സിദ്ധാർഥ ശിവ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനു തീയറ്ററുകളിലെത്തും.