Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയാണ്... നോവാതിരിക്കുവതെങ്ങനെ! മധുരനൊമ്പരമായി ഈ പാട്ട്

mother

മാതൃവാത്സല്യത്തിന്റെ മധുരനൊമ്പരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന അതിമനോഹര ഗാനവുമായി ഗൗതം മേനോന്റെ ഒൺഡ്രാഗ എന്റർടെയ്ൻമെന്റ്. തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ അതിപ്രശസ്തമായ 'ചിന്നഞ്ചിറു കിളിയെ' എന്ന കവിതയുടെ  പുനരാവിഷ്കരണമാണ് ഏറ്റവും പുതിയ സംഗീത ആൽബം. 

യുവസംഗീതജ്ഞനായ സിദ്ദ് ശ്രീറാമാണ് സുബ്രഹ്മണ്യ ഭാരതിയുടെ വരികൾക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. പൊന്നുപോലെ നോക്കുന്ന മകളുടെ കളിച്ചിരികളും അമ്മയ്ക്ക് അവളെക്കുറിച്ചുള്ള ആധികളും പങ്കു വയ്ക്കുന്ന അതിമനോഹരമായ രചനയാണ് ഭാരതിയാറുടെ 'ചിന്നഞ്ചിറു കിളിയെ' എന്നു തുടങ്ങുന്ന കവിത. ഭാരതിയാറുടെ വരികളുടെ ആത്മാവറിഞ്ഞ ആലാപനാണ് സിദ്ദ് ശ്രീറാമിന്റെതെന്നാണ് ആസ്വാദകർ പറയുന്നു. 

സന്തോഷ് പ്രതാപും അഭിരാമിയുമാണ് ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാതൃവാത്സല്യത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വരികൾക്ക് അക്ഷയ് സുന്ദർ അതിമനോഹരമായ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നു. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരുടെ മാനസിക സംഘർഷളിലൂടെയാണ് ഗാനം സഞ്ചരിക്കുന്നത്.