Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന്റെ പുതിയ ഭാവം; 'രണ'ത്തിലെ ലിറിക്കൽ വിഡിയോ

prithviranam

പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന രണത്തിലെ ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വിഡിയോ എത്തി. അജയ് ശ്രാവൺ, ജെയ്ക്ക്സ് ബിജോയ്, നേഹ എസ് നായർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോജ് കുരൂരാണ് ഗാനരചന. ജെയ്ക്ക് ബിജോയ് ആണ് സംഗീതം. 

ചിത്രത്തില്‍ റഹ്മാന്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. റഹ്മാന്റെയും പൃഥ്വിരാജിന്റെയും വ്യത്യസ്ത ഭാവമാണ് ലിറിക്കൽ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈറ്റിൽ ട്രാക്കിന്റെ വിഡിയോ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ലക്ഷക്കണക്കിനു ആളുകളാണ് ഗാനം ഇതിനോടകം ഗാനം യുട്യൂബിൽ കണ്ടത്. 

ഇഷ തൽവാറാണ് ചിത്രത്തിലെ നായിക. ആക്ഷൻ ത്രില്ലർ സിനിമയായാണ് ചിത്രം എത്തുന്നത്. സെപ്റ്റംബറിൽ രണം തീയറ്ററുകളിലെത്തും.