Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയ സ്വപ്നങ്ങളുമായി ഒരു ഗാനം

song

ഹരീഷ് കല്യാൺ, റെയ്ഷ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'പ്യാർ പ്രേമാ കാതൽ' എന്ന ചിത്രത്തിലെ ഹൈ ലൗ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. യുവാൻ ശങ്കർ രാജയാണ് സംഗീതം. നിരഞ്ജൻ ഭാരതിയുടെതാണു വരികൾ. സിദ്ധ് ശ്രീറാമിന്റെ മനോഹരമായ ആലാപനം. 

പ്രണയവും സ്വപ്നങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം. പന്ത്രണ്ടു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിദ്ധ് ശ്രീറാം, യുവാൻ ശങ്കർ രാജ, സഞ്ജിത് ഹെഗ്ഡെ, തുർഗ രാജ, യുവാൻ ശങ്കർ രാജ, പ്രിയ മാലി, സുരഞ്ജൻസ ശ്വേത പണ്ഡിറ്റ്, ദേവൻ ഏകാമ്പരം, ക്ലിഫി കാൾടൻ, അൽ റുഫിയാൻ, ടീജയ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു

സിദ്ധ് ശ്രീറാമിനൊപ്പം യുവൻ ശങ്കർ രാജ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. മാത്രമല്ല, ചിത്രത്തിലെ അഞ്ചുകാനങ്ങൾക്കു വരികളെഴുതിയത് സംവിധായകൻ എളൻ തന്നെയാണ്. മഹാകവി സുബ്രഹ്മണ്യ ഭാരതീയാറുടെ അനന്തരവനാണ് ഈ ഗാനത്തിനു വരികളെഴുതിയ നിരഞ്ജൻ ഭാരതി. മലേഷ്യൻ ഗാനരചയിതാവായ ഒവിയ ഊമപതി ഒരു ഗാനം എഴുതിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.