Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഡോണ്ട്‌വറി കേരള', ഓക്‌ലാന്റിൽ റഹ്മാൻ പാടി

ar-rahman

കേരളത്തിലെ പ്രളയ ദുരിതം ലോകത്തെ അറിയിച്ച് എ ആർ റഹ്മാൻ. ഓക്‌ലാന്റിൽ നടന്ന സംഗീതനിശയിലായിരുന്നു റഹ്മാൻ കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ചത്. കേരളത്തിനായി ഓക്‌ലാന്റിൽ 'മുസ്തഫ മുസ്തഫ' എന്ന ഗാനത്തിന്റെ വരികൾ റഹ്മാൻ മാറ്റിപ്പാടി. കേരളാ കേരളാ ഡോണ്ട്‌വറി കേരളാ എന്നാണ് റഹ്മാൻ പാടിയത്. റഹ്മാനൊപ്പം ലോകവും ഈ വരികൾ ഏറ്റുപാടി. 

സംഗീത നിശയുടെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. 'ഡോണ്ട്‌വറി കേരള' എന്ന കുറിപ്പോടെ റഹ്മാൻ തന്നെയാണ് പരിപാടിയുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രളയത്തിൽ പരിഭ്രാന്തരായ ഒരു ജനതയ്ക്ക് സംഗീതത്തിലൂടെ ആശ്വാസമാവുകയാണ് എ ആർ റഹ്മാൻ. 

കേരളത്തിന്റെ ദുരിതം ലോകത്തിനു മുന്നിലെത്തിക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധകോണുകളിൽ നിന്നു സഹായ ഹസ്തങ്ങൾ കേരളത്തിനായി   ഉയരുന്നുമുണ്ട്. ഇതിനിടെയാണ് കേരളത്തിനായി റഹ്മാന്റെ ഉദ്യമം. റഹ്മാന്റെ ഈ നീക്കത്തെ സമൂഹമാധ്യമങ്ങളിൽ അഭിനന്ദിക്കുകയാണ് ആരാധകർ.