Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ട വാജ്പേയിജി; ഹൃദയപൂർവം ലതാ മങ്കേഷ്കർ

latamangeshkar

അടൽ ബിഹാരി വാജ്പേയിയുടെ ഓർമകൾക്കു മുന്നിൽ ഗാനം സമർപ്പിച്ച് പ്രശസ്ത ഗായിക ലതാമങ്കേഷ്കർ. വാജ്പേയി എഴുതിയ 'തൻഗയി മോത് സെ'  എന്ന കവിതയാണ് ലതാ മങ്കേഷ്കർ ആലപിച്ചത്. മയുരേഷ്പയ് ആണ് സംഗീതം. 

അദ്ദേഹത്തിന്റെ ഏതാനും കവിതകൾ ആലപിക്കുകയാണെന്നു ലതാ മങ്കേഷ്കർ ട്വീറ്റ് ചെയ്തു. തുടർന്ന് കവിതകൾ ആലപിക്കുന്ന വിഡിയോയും പങ്കുവച്ചു. 

'സഹോദരനെ പോലെയായിരുന്നു എനിക്ക് വാജ്പേയിജി, പരിശുദ്ധനായ ഒരു സന്യാസിയെ പോലെയായിരുന്നു അദ്ദേഹം. ഗംഗ പോലെ പരിശുദ്ധമായിരുന്നു മനസ്. ഹിമാലയത്തോളം ഉയർന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ. അദ്ദേഹത്തിന്റെ നിരവധി കവിതകൾ ആലപിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പക്ഷെ, ഈ കവിത ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ഹൃദയപൂർവം സമർപ്പിക്കുകയാണെന്നും ലതാ മങ്കേഷ്കർ ട്വിറ്ററിൽ കുറിച്ചു. 

വർത്തമാനകാലത്തെ അവസ്ഥകളെ കുറിച്ച് വാജ്പേയിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ ശിരസ്സ് നമിക്കുകയാണെന്നും ലതാമങ്കേഷ്കർ പറഞ്ഞു.