നിക്കിനു മന്ദഹാസം; യാത്രയാക്കി പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമായുള്ള വിവാഹ നിശ്ചയത്തിനു ശേഷം അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് മടങ്ങി. മാതാപിതാക്കൾക്കും സഹോദരനും ഒപ്പം ഇന്നു രാവിലെയാണ് നിക്ക് യുഎസിലേക്കു മടങ്ങിയത്. എയർപോർട്ടിൽ കാമറയ്ക്കു നേരെ നോക്കി പുഞ്ചിരിക്കുന്ന നിക്കിന്റെയും യാത്ര അയക്കാൻ എത്തിയ പ്രിയങ്കയുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. 

വൻ സുരക്ഷയിലാണ് നിക്ക് വിമാനത്താവളത്തിൽ എത്തിയത്. ശനിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പ്രിയങ്കയുടെ മുംബൈയിലെ വസതിയിൽ വച്ച് ഇന്ത്യൻ ആചാര പ്രകാരമായിരുന്നു ചടങ്ങ്. തുടർന്ന് സുഹൃത്തുക്കൾക്കായി മുംബൈയിൽ ഹോട്ടലിൽ വിരുന്നും നടന്നു. 

25 വയസാണ് നിക്ക് ജോനാസിന് പ്രായം. 35 വയസുണ്ട് പ്രിയങ്കയ്ക്ക്. കഴിഞ്ഞ വർഷം നടന്ന മിറ്റ് ഗാലെയിലാണ് പ്രിയങ്കയും നിക്കും കണ്ടു മുട്ടിയത്. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവെക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തു.