Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീപാറിച്ച് നയൻ താരയുടെ പുതിയ ഗാനം

nayanthara

നയൻതാര പ്രധാന വേഷത്തിലെത്തുന്ന 'കൊളമാവ് കോകില'യിലെ പ്രൊമൊ വിഡിയോ സോങ് എത്തി. വിജയ് യേശുദാസാണ് 'നെഞ്ചേ...' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. വിഘ്നേഷ് ശിവന്റെതാണ് വരികൾ. 

തോക്കു ചൂണ്ടി നിൽക്കുന്ന നയൻതാരയാണ് ഗാനത്തിന്റെ  ഹൈലൈറ്റ്. കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളിലൂടെയാണ് ഗാനം മുന്നോട്ടു പോകുന്നത്. 

ആറു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗൗതം മേനോൻ, വിജയ് യേശുദാസ്, അനിരുദ്ധ് രവിചന്ദർ, ജോനിത ഗാന്ധി, അരുൺ രാജ കാമരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

ഡോറാ, അറാം, വേലൈക്കാരൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷമാണ് 'കൊളമാവ് കോകില' യായി നയൻതാര എത്തുന്നത്. നെൽസൺ ദിലീപ് കുമാറാണ് സംവിധാനം.