Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയായ സ്ഥലത്ത് ഭക്ഷണം എത്തുന്നില്ല: സയനോര

sayanora

പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ തിരിച്ചു പിടിക്കാൻ നമ്മൾ ഒരുമിച്ച് പോരാട്ടം തുടരണമെന്നു ഗായിക സയനോര ഇന്നു രാവിലെ വയനാട്ടിൽ നിന്ന് ഒരാൾ വിളിച്ചു. വയനാട്ടിലെ ഉള്ളിലോട്ടുള്ള ആദിവാസി കോളനികളിൽ രണ്ടാഴ്ചയായി ഭക്ഷണം എത്തിയിട്ടില്ല. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവർ നൽകിയതായി വിളിച്ച വ്യക്തി അറിയിച്ചു. ആവശ്യത്തിൽ കൂടുതൽ ഭക്ഷണമെത്തി എന്ന തരത്തിലുള്ള വാർത്തകൾ പരക്കുന്നുണ്ട്. പക്ഷെ, അങ്ങനെയൊന്നും ഇല്ല. ശരിയായ സ്ഥലത്തു ഭക്ഷണം എത്തുന്നില്ലെന്നും സയനോര പറഞ്ഞു. 

നിങ്ങൾ വിശ്വസിക്കില്ല. അത്രമാത്രം ഫോൺകോളുകളാണ് 'കൈകോർത്ത് കണ്ണൂർ' എന്ന ഈ കൂട്ടായ്മയിലേക്ക് എത്തുന്നത്. മാള, വയനാട് എന്നിവിടങ്ങളിൽ നിന്നും നിരവധി കോളുകളാണു വരുന്നത്. മാളയില്‍ ഇരുപതു ക്യാംപുകളിലായി ഇരുപതിനായിരത്തോളം ആളുകൾ ഉണ്ട്. അവർക്ക് ആവശ്യത്തിനു നാപ്കിനുകളില്ല. സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവരെയൊക്കെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. 

എങ്ങനെയൊക്കെ നമ്മുടെ നാടിനെ തിരിച്ചു കൊണ്ടു വരാൻ പറ്റുമോ അതിനു പരമാവധി കാര്യങ്ങൾ നമ്മള്‍ ചെയ്യണമെന്നും സയനോര ആവശ്യപ്പെട്ടു. 

സെലിബ്രറ്റികൾ രൂപീകരിച്ച കൂട്ടായ്മ‌യല്ല ഇത്. എനിക്ക് അങ്ങനെ എന്നും നിങ്ങളുടെ മുന്നിൽ എന്റെ മുഖം കാണിക്കണമെന്ന ആഗ്രഹം ഇല്ല. ഇത് കുറെ നല്ല മനസുകൾ രൂപീകരിച്ച കൂട്ടായ്മയാണെന്നും സയനോര കൂട്ടിച്ചേർത്തു. 

തെക്കൻ കേരളത്തിലേയും വയനാട്ടിലേയും അവസ്ഥ അതി ഭീകരമാണ്. ഒരുപാട് ആളുകൾ ഭക്ഷണത്തിനായും അടിസ്ഥാന ആവശ്യങ്ങൾക്കായും ഇപ്പോഴും കഷ്ടപ്പെടുകയാണ് . ഇതിന്റെ ഗൗരവം നമ്മൾ മനസിലാക്കണം. നമ്മൾ ഇവരെ ചേർത്തു പിടിച്ച് കേരളത്തെ തിരിച്ചു കൊണ്ടുവരണമെന്നും സയനോര ആവശ്യപ്പെട്ടു. 

വയനാട്ടിലേക്ക് വീടു വൃത്തിയാക്കുന്നതിനും മറ്റുമുള്ള സാധനങ്ങള്‍ അത്യാവശ്യമാണ്. ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായം നമ്മൾ നിർത്തരുത്. എണ്ണായിരം കോടി രൂപയുടെ ആവശ്യം കേരളത്തിനുണ്ട്. നമ്മുടെ നാടിന്റെ അവസ്ഥ അതിഭീകരമാണ്പ്രവാസികൾ അവരാൽ കഴിയുന്ന സഹായം നൽകണമെന്നും സയനോര അഭ്യര്‍ഥിച്ചു. . സഹായിക്കാൻ താത്പര്യമുള്ളവർ നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സയനോര സോഷ്യൽ മീഡിയയിലൂടെ  അറിയിച്ചിട്ടുണ്ട്.