Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലും കീർത്തി സുരേഷും; ഗംഭീര നാടോടി ഗാനം

sandakozhi

വിശാലും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന സണ്ടക്കോഴി-2വിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. 'സെങ്കാരട്ടൻ പാറൈയുള്ള' എന്ന ഗാനത്തിന്റെ വിഡിയോയാണ് എത്തിയത്. നാടോടി നൃത്തത്തിന്റെ താളത്തിലാണ് ഗാനം. 

രമണി അമ്മാളും സെന്തിൽ ദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവാൻ ശങ്കർരാജയാണ് സംഗീതം. അരിവുമതിയുടെതാണ് വരികൾ. 

2005ൽ പുറത്തിറങ്ങിയ സണ്ടക്കോഴിയുടെ രണ്ടാം പതിപ്പാണ് സണ്ടക്കോഴി-2. രാജ് കിരൺ, വരലക്ഷ്മി, സൂരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പതിമൂന്നു വർഷത്തിനു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തീയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും വൻ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ചത്. ഒക്ടോബറിൽ‌ സണ്ടക്കോഴി-2 തീയറ്ററിലെത്തും.