Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടി നന്ദിയുണ്ടെന്ന് അവർ; സംതൃപ്തി എന്ന് സയനോര

sayanora

ഗായിക സയനോരയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയായ 'കൈകോർത്ത് കണ്ണൂരി'നു നന്ദി പറഞ്ഞ് പ്രളയ ബാധിതർ. മാള പുത്തൻവേലിക്കരയിലെ ദുരിതാശ്വാസ ക്യാംപിൽ അവശ്യ സാധനങ്ങൾ എത്തിച്ചപ്പോൾ അവിടെയുള്ള സ്ത്രീകൾ നന്ദിപറയുന്നതിന്റെ വിഡിയോ സയനോര പങ്കുവച്ചു. ഞങ്ങൾ ഇനി വീട്ടിൽ പോയാലും രക്ഷയില്ല. എല്ലാം മുങ്ങിക്കിടക്കുകയാണ്. സഹായിച്ചവർക്കു കോടി നന്ദിയുണ്ടെന്നു ക്യാംപിലെ സ്ത്രീകൾ പറയുന്ന വിഡിയോയാണ് സയനോര പങ്കുവച്ചത്. 

മൂന്നു ദിവസങ്ങൾക്കു മുൻപാണ് ഗായിക സയനോര ഫിലിപ്പിന്റെ നേതൃത്വത്തിൽ കൈകോർത്ത് കണ്ണൂർ എന്ന കൂട്ടായ്മ രൂപീകരിച്ചത്. ചലച്ചിത്ര താരം സനുഷ സന്തോഷ് അടക്കമുള്ളവ‍ർ ഈ കൂട്ടായ്മകളിൽ പങ്കാളികളായിരുന്നു. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്കു ഇപ്പോഴും സഹായം എത്തിക്കുന്നുണ്ട്. 

പ്രളയത്തിനുശേഷം വീടുകളിലേക്ക് മടങ്ങുന്നവർക്ക് എന്തു സഹായത്തിനും 'കൈകോർത്ത് കണ്ണൂരി'നെ സമീപിക്കാമെന്നും സയനോര അറിയിച്ചു. കുറെ അധികം ആളുകൾ നിരവധി സാധനങ്ങൾ  ഈ കൂട്ടായ്മയെ ഏൽപ്പിച്ചതായും അതും വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിച്ചതായും സയനോര പറഞ്ഞു. 

പതിമൂന്നു ട്രക്കുകളിലായാണ് സാധനങ്ങൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്. ഇനി അവരുടെ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാക്കും. അതു പ്രകാരം വോളണ്ടിയർമാരായോ എങ്ങനെ ആണെങ്കിലും അവരെ സഹായിക്കാൻ തയ്യാറാണ്.  കുറെ അധികം പേരെ കൈകോർത്ത് കണ്ണൂരിലൂടെ സഹായിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും സയനോര അറിയിച്ചു.