Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതം, രാഷ്ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങിത്തുടങ്ങി: ഷാൻ

shan-rahman

പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. മതം, രാഷ്ട്രീയം എന്നിവ സംബന്ധിച്ചാണ് ഷാനിന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ്. നമ്മൾ കരുതിയിരിക്കണം. വെള്ളം ഇറങ്ങി തുടങ്ങിയതോടെ മാരക വിഷമുള്ള മതം, രാഷ്ട്രീയം തുടങ്ങിയ ഇഴജന്തുക്കൾ ഇറങ്ങിത്തുടങ്ങിയതായി ഷാൻ ഫെയ്സ് ബുക്കിൽ കുറിച്ചു. 

എന്തുകൊണ്ടാണ് ഷാൻ ഇങ്ങനെ ഒരു പോസ്റ്റിട്ടതെന്നു വ്യക്തമല്ല. എന്നാൽ ഷാനിന്റെ വിലയിരുത്തലിനെ പിന്തുണയ്ക്കുന്നതാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ. പറഞ്ഞത് വളരെ ശരിയാണെന്നു പലരും കമന്റ് ചെയ്തു. 

shaan

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷാൻ റഹ്മാനും സുഹൃത്തുക്കളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കൊച്ചി ഇൻഫോ പാർക്ക് റോഡിലെ ചില്ലാക്സ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ സന്നദ്ധ പ്രവർത്തനം. വിവിധ ക്യാമ്പുകളിലേക്കു സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഷാൻ റഹ്മാൻ നിരവധി തവണം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.