Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർഥത്തിൽ ഓണം ആഘോഷിക്കുന്നത് ഇത്തവണ: ദേവാനന്ദ്

devanand

ഈ വർഷമാണ് യഥാർഥത്തിൽ ഓണം ആഘോഷിക്കുന്നതെന്നു ഗായകൻ ദേവവാനന്ദ്. ഇങ്ങനെയാവണം ഓണം ആഘോഷിക്കേണ്ടത്. സ്വന്തം കുടുംബങ്ങൾക്കു വേണ്ടി അല്ലാതെ വസ്ത്രം വാങ്ങിയിട്ടില്ലാത്ത മലയാളി ഇത്തവണ മറ്റുള്ളവർക്കു വേണ്ടി എല്ലാം വാങ്ങി. ഇത്തവണ ആഘോഷിക്കുന്നത് മാനവീകതയുടെ ഉയർന്ന മൂല്യങ്ങളാണെന്നും ദേവാനന്ദ് ഫെയ്സ് ബുക്കിൽ കുറിച്ചു. 

ദേവാനന്ദിന്റെ പോസ്റ്റിന്റെ പൂർണ രൂപം

ഈ വര്‍ഷമാണ് യഥാര്‍ത്ഥത്തില്‍ നാം ഓണം ആഘോഷിക്കുന്നത്. ഇതാണ് ഓണം. ഇങ്ങനെയാവണം ഓണം ആഘോഷിക്കേണ്ടത്. സ്വന്തം കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയല്ലാതെ വസ്ത്രങ്ങള്‍ വാങ്ങിയിട്ടില്ലാത്ത മലയാളി ഇപ്രാവശ്യം മറ്റുള്ളവർക്ക് വേണ്ടി എല്ലാം വാങ്ങി. കടകളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്ന ഓരോരുത്തരും ആഘോഷിക്കുന്നത് മാനവികതയുടെ ഉയർന്ന മൂല്യങ്ങളാണ്.

എല്ലാവരും സമന്മാരായി. ജാതിയില്ല മതമില്ല വിവേചനങ്ങളില്ല. എങ്ങും എവിടേയും നന്മ, നന്മ ചെയ്യാനുള്ള ചിന്തമാത്രം. സ്വന്തം വാഹനത്തില്‍ പോകുമ്പോള്‍ റോഡില്‍ ഒരാള്‍ ബസ് കാത്തു നില്ക്കുന്നതു കാണുമ്പോള്‍ ബ്രേക്കില്‍ അറിയാതെ കാല്‍ അമരുന്നതും ആഹാരത്തിനു മുന്നില്‍ ഇരിക്കുമ്പോള്‍ ക്യാമ്പുകളിലും ഒറ്റപ്പെട്ടു കഴിയുന്നവരുടെ മുഖം മനസില്‍ തെളിയുന്നതും മലയാളിയുടെ മാറ്റത്തിന്റെ ലക്ഷണമാണ്.

മാറാം നമുക്കൊരു നല്ല നാളേയ്ക്കായി, മറക്കാം നമുക്കിന്നലെയുടെ നൊമ്പരങ്ങള്‍..

പണിയാം നമ്മുടെ സ്വര്‍ഗ്ഗം..

ഇവിടെ, ദൈവത്തിന്റെയീ സ്വന്തം നാട്ടില്‍..!