Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനൊപ്പം പാടി ആരാധന; കുട്ടിപ്പാട്ടിനു കയ്യടി

aradhana-song

ആസ്വാദക മനംകവർന്നു ശിവകാർത്തികേയന്റെ മകൾ ആരാധനയുടെ ഗാനം.  'കനാ' എന്ന ചിത്രത്തിലെ 'വായാടി പേത്ത പുള്ള' എന്നു തുടങ്ങുന്ന ഗാനമാണ് ആരാധന പാടിയത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഗാനം യൂട്യൂബ് ട്രന്റിങിൽ ഇടം പിടിച്ചു.

ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അച്ഛൻ ശിവകാർത്തികേയനൊപ്പമാണു ആരാധന പാടുന്നത്. അച്ഛന്റെയും മകളുടെയും റെക്കോർഡിങിനിടയിലെപ്രകടനം പ്രേക്ഷക ഹൃദയം കീഴടക്കുന്നതാണ്.  മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ എന്നും കുഞ്ഞുങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ഗാനം മാതാപിതാക്കൾക്കും മക്കൾക്കും സമർപ്പിക്കുന്നാതായി ശിവകാർത്തികേയൻ പറഞ്ഞു. 

ഏതായാലും ആരാധനയുടെ ഗാനം സമൂഹമാധ്യമങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ജികെബിയുടേതാണു വരികൾ. ദിപു നൈനാൻ തോമസ് ആണ് സംഗീതം. ശിവകാർത്തികേയനും മകൾക്കുമൊപ്പം വൈക്കം വിജയലക്ഷ്മിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

സത്യരാജ്, ഐശ്വര്യ രാജേഷ്, ധർഷൻ, ഇളവരശ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അരുണ്‍ രാജ കാമരാജാണ് 'കനാ'യുടെ സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.