Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടിക്കിട്ടിയ പണം പ്രളയബാധിതർക്ക്; മാതൃകയായി ഈ അധ്യാപകൻ

kalamandalam-new

സംഗീതത്തിലൂടെ ലഭിച്ച പണം പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവർക്കു നൽകുമെന്നു ഗായകൻ. കലാമണ്ഡലത്തിലെ സംഗീത അധ്യാപകനായ കാർത്തികേയനാണ്  സംഗീതത്തിലൂടെ ലഭിച്ച പണം ദുരിത ബാധിതർക്കു നൽകാൻ തീരുമാനിച്ചത്. മൂന്നുലക്ഷം രൂപയാണ് നൽകുക. ഒരുലക്ഷം രൂപ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും രണ്ടുലക്ഷം വിവിധയിടങ്ങളിൽ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരുടെ ചിലവിനും നൽകാനാണു കാർത്തികേയന്റെ തീരുമാനം. കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായിരിക്കും മുൻഗണന നൽകുകയെന്നും കാർത്തികേയൻ പറഞ്ഞു. 

ശാസ്ത്രീയ നൃത്തങ്ങൾക്കാണു കാർത്തികേയൻ പ്രധാനമായും പാടുന്നത്. ഇതുവഴി ലഭിച്ച പണമാണ് ദുരിതബാധിതർക്കായി കാർത്തികേയൻ മാറ്റി വയ്ക്കുന്നത്. 

കുട്ടികളും നൃത്ത അധ്യാപകരും നൽകിയ ദക്ഷിണയാണ് ഈ പണം. അതിൽ ഒരുപാടു മാതാപിതാക്കളുടെ കഷ്ടപ്പാടും വിയർപ്പുമുണ്ട്. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെന്നും കാർത്തികേയൻ വ്യക്തമാക്കി. 

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

പ്രളയ ദുരിതത്തിൽ വീണു പോയവരെ നെഞ്ചോടു ചേർത്ത് നിർത്തിയ എല്ലാ സുമനസ്സുകൾക്കും ഒരായിരം നന്ദി...! 

ശാസ്ത്രീയ നൃത്തങ്ങൾക്ക് പിന്നണി പാടുവാൻ തുടങ്ങിയിട്ട് 7വർഷം ആവുന്നു... ഗുരു കടാക്ഷം കൊണ്ട് കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പാടുവാൻ കഴിഞ്ഞു.. ഏറെയും കുട്ടികളുടെ നൃത്ത അരങ്ങേറ്റ പരിപാടികൾ ആണ്.. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് മുക്കാൽഭാഗവും കണ്ണന്റെ തിരുനടയിൽ..ഓരോ പരിപാടികൾക്കും കുട്ടികൾ കാലു തൊട്ടു വന്ദിച്ചു നൽകുന്ന ദക്ഷിണയിലും നൃത്ത അധ്യാപകർ നൽകുന്ന പ്രതിഫലത്തിലും ഒരുപാട് അച്ഛനമ്മമാരുടെ വിയർപ്പും കഷ്ടപ്പാടും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടെന്നു സ്വയം തിരിച്ചറിയാറുണ്ട്.. 

ഇന്ന്... എനിക്ക് പാടുവാൻ കഴിഞ്ഞ കുട്ടികളും എന്റെ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും അടക്കം നിരവധി പേർ കേരളത്തെ നടുക്കിയ പ്രളയദുരിതത്താൽ തീരാ ദുഃഖത്തിലാണ്.. അവരുടെ ദുഃഖത്തിൽ ഒപ്പം ഞാനും കൂടുന്നു.എന്നെ കൊണ്ട് ആവുന്നത് ചെയ്യുകയാണ്..!

3 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കരുതി വെച്ചിട്ടുണ്ട്..അതിൽ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും. ബാക്കി തുക അപ്രതീക്ഷിതമായി സംഭവിച്ച ഈ പ്രളയം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ തുടർന്നുള്ള പഠന ആവശ്യങ്ങൾക്കും ആയി ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നു..അർഹതപ്പെട്ട കുട്ടികളിലേക്ക് ഈ എളിയ സഹായം എത്തിക്കുവാൻ ഫേസ്ബുക്കിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.. 

ഫോൺ നമ്പർ : 08129 14 61 31, 09947 01 66 45

നേർവഴിക്കു നടത്തിയ മാതാ പിതാക്കളുടെ,അറിവ് പകർന്നു നല്ലത് ഉപദേശിച്ച ഗുരുനാഥൻമാരുടെ,പാടി തുടങ്ങിയ കാലം മുതൽ അർത്ഥമറിയാതെ സ്തുതിച്ചു കൊണ്ടിരിക്കുന്ന ദൈവങ്ങളുടെ,പാടാൻ കഴിഞ്ഞ ഭാവിയിലെ വലിയ നർത്തകരുടെ, നൃത്ത അധ്യാപകരുടെ, പാടുവാൻ ധൈര്യവും ഊർജ്ജവും സ്നേഹവും പകർന്നു എന്നും കൂടെ ള്ള പക്കമേളത്തിലെ സഹോദരൻമാരുടെ, പഠിക്കാനും പാടാനും അവസരങ്ങളും വേദികളും പ്രോത്സാഹനവും നൽകിയ 

കുമ്പളങ്ങാട് LP സ്കൂളിലെ,വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ, കേരള കലാമണ്ഡലത്തിലെ, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ കോളേജിലെ എല്ലാവരുടെയും..

സ്നേഹം നിറഞ്ഞ സഹോദരങ്ങളുടെ, ബന്ധുക്കളുടെ, നാട്ടുകാരുടെ,കൂട്ടുകാരുടെ, Fb സുഹൃത്തുക്കളുടെ അങ്ങനെ എല്ലാവരുടെയും പേരിൽ ഈ തുക സമർപ്പിക്കുന്നു...!