Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപുകളിൽ പ്രതീക്ഷയുടെ പാട്ടുമായി അവർ

Singers

പിന്നണി ഗായകരുടെ സംഘടനയായ 'സമ'വും കലാസ്നേഹികളുടെ സംഘടനയായ 'കല'യും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. ഗായകരായ രാജലക്ഷ്മി, സയനോര ഫിലിപ്പ്, പ്രീത,  രവി ശങ്കർ, അൻവർ സാദത്ത്,  സരിത രാജീവ്, പുഷ്പവതി, നയന എന്നിവരടങ്ങുന്ന സംഘമാണ് ക്യാംപുകൾ സന്ദർസിച്ചത്. ഇവർ ക്യാംപുകളിലെത്തി പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

ആലപ്പുഴ, തുമ്പോളി, പൂങ്കാവ്, കണിച്ചുകുളങ്ങര, കലവൂർ എന്നിങ്ങനെ ജില്ലയിലെ അഞ്ചു ക്യാംപുകളിലാണ് ഗായകർ എത്തിയത്. 'നമ്മൾ അതിജീവിക്കും'എന്ന കുറിപ്പോടെ ക്യാംപുകളില്‍ അവതരിപ്പിച്ച പരിപാടിയുടെ വിഡിയോ ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

chithracamp

സംഗീത രംഗത്തുള്ള പലരും നേരത്തെ തന്നെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ ദിവസം ഗായിക ചിത്രയും ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തി. ക്യാംപിലുള്ളവർക്കൊക്കൊപ്പം ഓണപ്പാട്ടും പാടിയാണു ചിത്ര മടങ്ങിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിവേക്ക് ചിത്ര രണ്ടുലക്ഷം രൂപ നൽകി. 

സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഗായിക സയനോര എന്നിവരടക്കം നിരവധി പേർ സംസ്ഥാനത്തെ വിവിധ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു. സയനോര  രൂപീകരിച്ച 'കൈകോർത്തു കണ്ണൂർ' എന്ന സംഘടനയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലേക്കു സാധനങ്ങൾ എത്തിച്ചു.