Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്ത ജൂതനു ശേഷം വീണ്ടും ബിജുറാം

bijuram

കറുത്ത ജൂതൻ എന്ന ചിത്രത്തിനു ശേഷം  ബി.ആർ.ബിജുറാം വീണ്ടും സംഗീത സംവിധായകനാകുന്നു. ഐക്കരക്കോണത്തെ ഭിഷഗ്വരൻമാർ എന്ന ചിത്രത്തിലൂടെയാണ് ബിജുറാം വീണ്ടും സംഗീത സംവിധായകന്റെ കുപ്പായമണിയുന്നത്. 

'കറുത്ത ജൂതൻ' നൽകിയതിനേക്കാൾ വലിയ വെല്ലുവിളികളും അനുഭവങ്ങളുമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' സമ്മാനിച്ചതെന്ന് ബിജുറാം പറഞ്ഞു. എട്ടു പാട്ടുകളാണു സിനിമയിലുള്ളത്. ഗ്രാമത്തിന്റെ ശാലീനതയും പുതിയ തലമുറയുടെ ഇഷ്ടങ്ങളും ചേരുന്നതാണ് ചിത്രത്തിലെ പാട്ടുകൾ. 

സോഹൻ റോയ് ആണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ'ക്കുവേണ്ടി വരികൾ എഴുതിയിരിക്കുന്നത്. സുദീപ് കുമാർ, വിനീത് ശ്രീനിവാസൻ, രാജലക്ഷ്മി, അജയ് വാര്യർ  തുടങ്ങിയ പ്രശസ്ത ഗായകരോടൊപ്പം ഇൻഡിവുഡ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഖിൽ മേനോൻ, ബിച്ചു വേണു, ശരണ്യ തുടങ്ങിയ നവാഗതരും സിനിമയിൽ പാടിയിട്ടുണ്ട്.

പ്രശസ്തമായ നിരവധി കവിതകൾക്കും ബിജുറാം സംഗീതം നൽകിയിട്ടുണ്ട്. മലയാള മനോരമ കുട്ടികൾക്കായി പുറത്തിറക്കിയ മഞ്ചാടി, പൂപ്പി, കാത്തു, മായാവി, ലുട്ടാപ്പി തുടങ്ങിയ അനിമേഷൻ സി ഡി കളിലെ പാട്ടുകളുടെയും പശ്ചാത്തല സംഗീതം ബിജുറാമിന്റേതാണ്.