Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതർക്ക് 'ഒരു കൈ തരാം' എന്ന് ഹരിനാരായണൻ

harinarayanan-song

പ്രളയബാധിതര്‍ക്ക് ഒരു കൈ സഹായവുമായി സംഗീത ആല്‍ബം. പ്രശസ്ത ഗാനരചയിതാവ് ഹരിനാരായണന്‍ ഒരുക്കിയ ‘ഒരുകൈ തരാം’ എന്ന പാട്ടിലൂടെ കിട്ടുന്ന വരുമാനം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കാനാണ് തീരുമാനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ സി.ഡി പ്രകാശനം ചെയ്തു.

പ്രളയബാധിതര്‍ക്ക് ഒരുകൈ സഹായവുമായാണു സംഗീതമേഖലയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്നത്. പ്രശസ്ത രചയിതാവ് ഹരിനാരായണന്‍റെ വരികള്‍ക്ക് കെ.ജെ.ജോമോന്‍ സംഗീതം നല്‍കി. യുവഗായകന്‍ അഭിനവ് സജീവാണ് ശബ്ദം നല്‍കിയത്.

മ്യൂസിക് 24 7 ലൂടെ ഈ ഗാനം ജനങ്ങളിലെത്തും. യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാനാണ് തീരുമാനം. നാലു മിനിറ്റ് നീണ്ട 'ഒരുകൈ തരാം' എന്ന ഗാനത്തില്‍ പ്രളയത്തിന്റെ തീവ്രത ദൃശ്യാവിഷ്ക്കാരത്തിലൂടെയും ആസ്വാദകരില്‍ എത്തിക്കുന്നുണ്ട്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന്‍, എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫറുള്ളയ്ക്ക് സി.ഡി നല്‍കി പ്രകാശനം ചെയ്തു.