Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പതിയെ' പൃഥ്വിയുടെ പ്രണയം ; 'രണ'ത്തിലെ പുതിയ ഗാനം

ranam-3

പൃഥ്വിരാജ് നായകാനുന്ന 'രണ'ത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. 'പതിയെ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് എത്തിയത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി കാശിയുടെ വരികൾക്ക് ജെയ്ക്സ് ബിജോയ് ആണു സംഗീതം നൽകിയിരിക്കുന്നത്. 

ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിനു നേരത്തെ മികച്ച പ്രതികരണമാണു ലഭിച്ചത്.  'മനം അതിൽ ഒരേ രണം' എന്നു തുടങ്ങുന്നതായിരുന്നു ഗാനം. അജയ് ശ്രാവണ്‍, നേഹ എസ് നായർ എന്നിവർ ചേർന്നാണു ടൈറ്റിൽ ട്രാക്ക് ആലപിച്ചത്. മനോജ് കുറൂരിന്റെതാണു വരികൾ. 

ഇഷാ തൽവാറാണു ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക. മംമ്തയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഇഷാ തൽവാറിലേക്കു മാറുകയായിരുന്നു. വ്യത്യസ്തമായ ലുക്കിൽ റഹ്മാൻ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നവാഗതനായ നിർമല്‍ സഹദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം ചിത്രം തിയറ്ററിൽ എത്തും.