'ഒരു തീപ്പെട്ടിക്കും വേണ്ടാ' വീണ്ടും ടൊവീനോ

ടൊവീനോ തോമസ് നായകനാകുന്ന തീവണ്ടിയിലെ പുതിയ ഗാനം എത്തി. 'ഒരു തീപ്പെട്ടിക്കു വേണ്ട' എന്ന ഗാനമാണ് എത്തിയത്. മനു മഞ്ജിത്തിന്റെ  വരികള്‍ക്കു കൈലാസ് മേനോനാണ് സംഗീതം. 

പുകവലി നിർത്താനുള്ള ഒരാളുടെ പരിശ്രമവും അയാൾ നേരിടുന്ന പ്രശ്നങ്ങളുമാണു ഗാനത്തിന്റെ പ്രമേയം. അന്തോണി ദാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‌നേരത്തെ തീവണ്ടിയിലെ 'ജീവാംശമായ്' എന്നു തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 

തീവണ്ടിയിൽ ചെയിൻ സ്മോക്കറായാണു ടൊവീനോ തോമസ് എത്തുന്നത്. പുതുമുഖ താരം സംയുക്ത മേനോനാണു നായിക. സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, ഷമ്മി തിലകൻ, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പല കാരണങ്ങളാൽ 'തീവണ്ടി'യുടെ റിലീസ് നീട്ടിവച്ചിരുന്നു. ഫെല്ലിനി ടി.പി. സംവിധാനം ചെയ്യുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും.