ദുർഗാപൂജയ്ക്കായി മമതാ ബാനർജിയുടെ ഗാനം

ദുർഗാ പൂജയ്ക്കായി വരികൾ എഴുതി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.  'യാദേവി സർവഭൂതേഷു' എന്ന പരമ്പരാഗത ദുർഗാ ശ്ലോകത്തിന്റെ തനത് ശൈലിയിൽ ഊന്നിയാണു ഇത്തവണത്തെ തീംസോങ് എന്നു മമതാ ബാനർജി പറഞ്ഞു.

മന്ത്രി അരൂപ് ദാസ് ആണ് ഗാനം ചിട്ടപ്പെടുത്തിയത്. പശ്ചിമ ബംഗാൾ സാംസ്കാരിക വകുപ്പ് മന്ത്രിയും പ്രശസ്ത ഗായകനുമായ ഇന്ദ്രാനിൽ സെൻ ആണു ഗാനം ആലപിച്ചത്. ദീദി എഴുതിയ ദുർഗാ ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഈ ഗാനം ആലപിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഇന്ദ്രാനിൽ സെൻ പറഞ്ഞു. 

കഴിഞ്ഞ വർഷം ശ്രേയ ഘോഷാൽ ആണു ഗാനം ആലപിച്ചത്. ബംഗാളിന്റെ പാരമ്പര്യത്തനിമ കാത്തു സൂക്ഷിക്കുന്ന ഗാനമായതിനാൽ എല്ലവർക്കും ഇഷ്ടമാകുമെന്നാണു തന്റെ പ്രതീക്ഷ എന്നും മമതാ ബാനർജി പറഞ്ഞു.