Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫഹദിന്റെ തകർപ്പൻ ലുക്ക്; 'വരത്തനി'ലെ കാത്തിരുന്ന പാട്ട്; വിഡിയോ

img-84225

ഫഹദ് ഫാസിൽ ചിത്രം 'വരത്തനി'ലെ 'നീ പ്രണയമോതും പേരെന്നോ' എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകിയിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയാണു ചിത്രത്തിലെ നായിക.

പ്രണയം തന്നെയാണു ഗാനത്തിന്റെ പ്രമേയം. ഫഹദിന്റെയും ഐശ്വര്യയുടെയും സറ്റൈലിഷ്  ലുക്ക് തന്നെയാണു ഗാനത്തിന്റെ പ്രത്യേകത. ഗാനത്തിന്റെ ലിറിക്കൽ വിഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. ചിത്രത്തിലെ രണ്ടു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് നസ്രിയയാണ്. 'പുതിയൊരു പാതയിൽ' എന്ന ഗാനം റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങിൽ ഒന്നാമതെത്തി. 

'ഇയ്യോബിന്റെ പുസ്തക'ത്തിനു ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് വരത്തൻ. ഈമാസം ചിത്രം തിയറ്ററുകളിലെത്തും.