Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിപ്പടര്‍ന്ന് ഫഹദിന്റെ 'ഒടുവിലെ തീ'

varathan-1

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന 'വരത്തനി'ലെ പുതിയ ഗാനം എത്തി. 'ഒടുവിലെ തീയായ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്കു സുശിൻ ശ്യാം ആണ് സംഗീതം പകർന്നിരിക്കുന്നത്. നേഹ എസ്. നായരും സുശിൻ ശ്യാമും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രണയത്തിന്റെ വ്യത്യസ്ത ഭാവത്തോടെയും താളത്തോടെയുമാണു ഗാനം എത്തുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പുതിയൊരു പാതയിൽ’, ‘നീ പ്രണയമോതും പേരെന്നോ’ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ രണ്ടു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് നസ്രിയ നസീം ആണ്.  മികച്ച പ്രതികരണമാണു പുതിയ ഗാനത്തിനും സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണു ഗാനം യുട്യൂബിൽ കണ്ടത്. സുശിൻ ശ്യാമിന്റെ സംഗീതത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. ‘ഇയ്യോബിന്റെ പുസ്തക’ത്തിനു ശേഷം അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണു വരത്തൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.