Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷം പൊടിപൊടിച്ചു; ഗോത്രഗാനം പാടി 'തീവണ്ടി' ടീം

theevandi

'തീവണ്ടി'യുടെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. ഗോത്രഗാനം ആലപിച്ചാണു അണിയറ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. എഡിസൺ തുരുത്തിൽ നിന്നാണു ഇവരുടെ ആലാപനം.

ഡ്രമ്മടിച്ചും തകിലുകൊട്ടിയുമുള്ള ഇവരുടെ ആലാപനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ വിഡിയോ കണ്ടുകഴിഞ്ഞു. 'പുള്ളിനാട്ടുകാരുടെ ഗോത്ര ഗാനം എഡിസൺ തുരുത്തിൽ നിന്നും ആലപിക്കുന്ന തീവണ്ടിയുടെ അണിയറ പ്രവർത്തകർ. വിശ്രമ വേളകൾ ആനന്ദകരമാക്കുക' എന്നിങ്ങനെയുള്ള കുറിപ്പോടെയാണു വിഡിയോ പങ്കുവെക്കുന്നത്. 

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഫെല്ലിനി ടി.പിയുടെ തീവണ്ടി. ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനം ഇതിനോടകം രണ്ടുകോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. കൈലാസ് മേനോനാണു സംഗീതം നൽകിയിരിക്കുന്നത്. ഹരിനാരായണന്റെതാണു വരികൾ. ശ്രേയ ഘോഷാലും ഹരിശങ്കറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.