Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ചങ്ങാതിക്കാറ്റി'നെ തിരയും 'ചിലപ്പോൾ പെൺകുട്ടി'

changathikkatte

'ചിലപ്പോൾ പെൺകുട്ടി' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. ചങ്ങാതിക്കാറ്റേ എന്ന ഗാനമാണ് എത്തിയത്. അർച്ചന വി പ്രകാശാണു ഗാനം ആലപിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് അജയ് സരിഗമ സംഗീതം നൽകിയിരിക്കുന്നു. 

സ്കൂൾ കാലഘട്ടത്തിലെ സൗഹൃദമാണു ഗാനത്തിന്റെ പ്രമേയം. നവാഗതരെ അണി നിരത്തി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി. 

മൂന്നുഗാനങ്ങളാണ് ചിത്രത്തിലേതായി ഇപ്പോൾ എത്തിയിരിക്കുന്നത്. ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.