Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്യൂട്ടി പാർലറിൽ 'പടവെട്ടി' പാട്ട്; ചിരിയുടെ മാലപ്പടക്കം

nayika-nayajan

ബ്യൂട്ടിപാർലറിൽ 'പടവെട്ടി' പാട്ടുമായി  നായിക നായകൻ ടീം.  അരം+അരം= കിന്നരം റൗണ്ടിലായിരുന്നു മത്സരാർഥികളുടെ അമ്പരപ്പിക്കുന്ന പ്രകടനം. കോമഡി സ്കിറ്റുമായി എത്തിയ മത്സരാർഥികള്‍ അത്യുഗ്രൻ തമാശപ്പാട്ടുമായി സദസ്സിനെ കയ്യിലെടുത്തു. 

meenakshi

മത്സരാർഥികളായ വിൻസി, മീനാക്ഷി, ആൻ സലീം എന്നിവരുടെതായിരുന്നു അമ്പരപ്പിക്കുന്ന പ്രകടനം. 'കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും' എന്ന ഗാനം അൽപം വെസ്റ്റേൺ താളത്തിൽ നർമരസം കലർത്തി ആൻസലീം പാടിയപ്പോൾ 'ഐസുകദീസു പാത്തുമ്മ' എന്ന തമാശപ്പാട്ടുമായി മീനാക്ഷി സദസ്സിൽ കൂട്ടച്ചിരി പടർത്തി. 

യുട്യൂബിൽ മികച്ച പ്രതികരണമാണു ഇവരുടെ 'ബ്യൂട്ടിപാർലർ പാട്ട്' നേടുന്നത്. മീനാക്ഷിയുടെ തമാശപ്പാട്ടുകേൾക്കാനായി മാത്രം ഈ സ്കിറ്റ് കാണുന്നവരാണു ഭൂരിഭാഗവും. 'ഇതാണ് മീനാക്ഷിയുടെ കിടിലോസ്കി പാട്ട്. അതുകേൾക്കാൻ വേണ്ടി മാത്രം പലതവണ വിഡിയോ കണ്ടു' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. 

ഒരു ബ്യൂട്ടിപാർലറിലെത്തിയ രണ്ടു സ്ത്രീകളുടെ സംസാരങ്ങളാണു മത്സരാർഥികൾ കോമഡി സ്കിറ്റായി വേദിയിൽ അവതരിപ്പിച്ചത്.  ഏതായാലും തമാശപ്പാട്ടുമായി വേദിയിലെത്തി വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്താണു വിൻസിയും മീനാക്ഷിയും ആൻസലീമും വേദിവിട്ടത്.