Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മലയാളി ചങ്ക് ബ്രോസ്' ഇതാണ് 'മാവേലി ബ്രോ'

malayali

വ്യത്യസ്തമായ താളത്തിൽ പുതുമയോടെ എത്തുകയാണു മാവേലി ബ്രോ എന്ന മ്യൂസിക്കൽ ആൽബം. മഹാബലിയും പുതിയ കേരളത്തിന്റെ അവസ്ഥയുമാണ് ഗാനത്തിന്റെ പ്രമേയം. 

ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും റോണി ഫിലിപ്പാണ്. വിനീത് മോഹന്റേതാണു വരികൾ. ആൽബം സംവിധാനം ചെയ്തതും വിനീത് മോഹനാണ്. 

അവതരണത്തിൽ വ്യത്യസ്തത പുലർത്തി എന്നാണു ആൽബത്തിന് പലരുടെയും അഭിപ്രായം. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.മനോരമ മ്യൂസിക് ആണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേർ ആൽബം യുട്യൂബിൽ കണ്ടു.