Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ ആഘോഷഗാനവുമായി 'മാംഗല്യം തന്തുനാനേന'

kunjacko-boban

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേനയിലെ ആദ്യഗാനം എത്തി. മെല്ലേ മുല്ലേ എന്ന ഗാനമാണ് എത്തിയത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു രേവയാണു സംഗീതം നൽകിയിരിക്കുന്നത്. ജോബ് കുര്യൻ, അലൻസിയർ, വിജയ് രാഘവൻ, ശാന്തികൃഷ്ണ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.

വിവാഹവും ആഘോഷവുമായാണു ഗാനം എത്തുന്നത്. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ‌ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം നിരവധിപേർ കണ്ടു കഴിഞ്ഞു. 'സൂപ്പർ വിവാഹ ഗാനം' എന്നാണു ഗാനത്തിനു പലരുടെയും കമന്റുകൾ. 

സൗമ്യ സദാനന്ദനാണു ചിത്രത്തിന്റെ സംവിധാനം. വിജയരാഘവൻ, ശാന്തി കൃഷ്ണ, സലീം കുമാർ, അലൻസിയർ ലിയോണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സെപ്തംബർ 21ന് ചിത്രം തിയറ്ററുകളിലെത്തും.