Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിനൊപ്പം പ്രിയങ്കയ്ക്ക് 'കൗബോയ്' ജീവിതം; അന്തംവിട്ട് ആരാധകർ

priyanka-nik

ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കുന്നതിന്റെ തിരക്കിലാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും നിക്ക് ജോനാസും. പിറന്നാൾ ആഘോഷത്തിനു ശേഷം ടെക്സാസിലെ ഗ്രാമങ്ങളും അവിടത്തെ ഗ്രാമീണ ജീവിതവും ആസ്വദിച്ചുള്ള യാത്രകളിലാണു ഇരുവരും. സുഹൃത്തുക്കൾക്കും  ജോജോനാസിനും ഒപ്പമാണു നിക് ജോനാസിന്റെയും പ്രിയങ്കയുടെയും യാത്ര. 

യാത്രയിലെ ഫോട്ടോകളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ കൗബോയ് ബുട്ട്സ് ധരിച്ച പ്രിയങ്കയെയും നിക് ജോനാസിനെയും കാണാം. കൂടെ നിക്കിന്റെ സഹോദരൻ ജോ ജോനാസും ഉണ്ട്. 'നിക് ജോനാസിന്റെയും ജോജോനാസിന്റെയും കൂടെ കൗഗേൾ' എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്.  നിക് ജോനാസും ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 'നാടോടി ജീവിതത്തിലെ അംഗങ്ങൾ' എന്ന കുറിപ്പോടെ സുഹൃത്തുക്കൾക്കൊപ്പമുള്ള മറ്റൊരു ചിത്രവും പ്രിയങ്ക പങ്കുവച്ചു. 

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. മുംബൈയിലെ പ്രിയങ്കയുടെ വീട്ടിൽ വച്ച് ഇന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങ്. എന്നാൽ വിവാഹം എന്നാണെന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. വിവാഹം ഉടനെ കാണുമെന്നാണു ആരാധകരുടെ പക്ഷം. എന്നാൽ നിക് ജോനാസിനും പ്രിയങ്കയ്ക്കും അവർ ഏറ്റെടുത്ത കുറെ ജോലികൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതിനാൽ വിവാഹം സംബന്ധിച്ച കാര്യങ്ങളിൽ പിന്നീടായിരിക്കും തീരുമാനമെന്ന് പ്രിയങ്കയുടെ അമ്മ മധുചോപ്ര പറഞ്ഞു. 

കഴിഞ്ഞ വർഷത്തെ ഗലെ പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പല പൊതുപരിപാടികളിലും പ്രിയങ്കയും നിക് ജോനാസും ഒരുമിച്ചു പങ്കെടുത്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.