Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളിൽ ഇത്തിരി പ്രണയമുണ്ടോ? ഇഷ്ടപ്പെടും ഈ 'നീലപ്പൂ'

musical short film

കൂടുതൽ കാൽപനികത നിറഞ്ഞ വരികളോ പ്രകടനമോ ഒന്നും വേണമെന്നില്ല  പലപ്പോഴും ഉള്ളിലുള്ള പ്രണയത്തിന്റെ ആഴം തിരിച്ചറിയാൻ. അങ്ങനെ ഒരു പ്രണയം അതിമനോഹരമായി പറയുകയാണ് 'നീലപ്പൂ... ഒരു സുന്ദര സ്വപ്നം' എന്ന മ്യൂസിക്കൽ വിഡിയോ. സാധാരണക്കാരന്റെ പ്രണയവും ഒട്ടും നാടകീയതയില്ലാത്ത ഡയലോഗുകളും മ്യൂസിക്കൽ ഷോട്ട് ഫിലിമിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. 

ഗിറ്റാറിലാണു ഗാനം മുന്നോട്ടു പോകുന്നത്. ഒരു സുന്ദര സ്വപ്നം കാണുന്നതുപോലെ തന്നെയാണ് ഈ മ്യൂസിക്കൽ ഷോട്ട് ഫിലിം. പാട്ടും സംഭാഷണവും അടക്കം പത്തുമിനുട്ടോളം ദൈർഘ്യമുണ്ട്. നിഖിൽ ചന്ദ്രനാണു മ്യൂസിക്കൽ ഷോട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അബ്രഹാം തയ്യിലാണ് ഗിറ്റാർ. ഇൻസെയ്ൻ ആർട്ട് ആണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

നേരത്തെ ഇവരുടെ തന്നെ കടുംകാപ്പി എന്ന മ്യൂസിക്കൽ വിഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു. നീലപ്പൂ ഇഷ്ടമായി, പക്ഷേ, കടുംകാപ്പിയോടാണു കൂടുതല്‍ പ്രിയം എന്നും മ്യൂസിക്കൽ ഷോട്ട്ഫിലിമിനും പലരും കമന്റ് ചെയ്തിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്