Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിനീതിക്കു ചിലതു പറയാനുണ്ട്; നിക്ക് ജോനാസിനോട്!

parineetinik

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ വിവാഹം കഴിക്കുന്നതിലൂടെ ഇന്ത്യയുടെ മരുമകനായി എത്തുകയാണു പ്രശസ്ത ഗായകൻ നിക്ക് ജോനാസ്. വിവാഹ നിശ്ചയത്തിനു മുൻപുതന്നെ പ്രിയങ്കയുടെ ആരാധകർ നിക്കിനെ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ സ്വന്തം കുടുംബത്തിലേക്കു വരുന്ന നിക്ക് ജോനാസിനോടു പ്രിയങ്കാ ചോപ്രയുടെ സഹോദരി പരിനീതി ചോപ്രയ്ക്കും ചില കാര്യങ്ങൾ പറയാനുണ്ട്.

ജീവിതത്തിൽ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും നിക് ജോനാസിന് ഈ വർഷം ലഭിക്കുന്നതെന്ന് പരിനീതി ചോപ്ര പറഞ്ഞു. പരിനീതിയുടെ വാക്കുകൾ ഇങ്ങനെ: 'നിക്ക് ജോനാസ്, താങ്കൾക്ക് ഒരുപാട് സന്തോഷം ലഭിക്കുന്ന വർഷമായിരിക്കു ഇത്. ഒരുപാട് സ്നേഹവും ഭാഗ്യവും നിങ്ങളിൽ വന്നു ചേരും. കാരണം ഭാഗ്യമുള്ള ഒരു പെൺകുട്ടി നിങ്ങളോടൊപ്പം ജീവിക്കാൻ പോവുകയാണ്. നന്നായി സ്നേഹിക്കാനറിയാവുന്ന പെൺകുട്ടിയാണ് പ്രിയങ്ക. ഈ വർഷം എല്ലാ സൗഭാഗ്യങ്ങളും നിക് ജോനാസിനു ലഭിക്കട്ടെ.'

നിക് ജോനാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ കുടുംബ ചിത്രവും പരിനീതി ചോപ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും വിവാഹനിശ്ചയം. മുംബൈയിലെ പ്രിയങ്കയുടെ വീട്ടിൽ വച്ചായിരുന്നു ചടങ്ങ്. കഴിഞ്ഞ വര്‍ഷത്തെ ഗലേ പുരസ്കാര ചടങ്ങിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.