Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവീനോ തകര്‍ത്തു; കീബോർഡ് വായനയും 'വയറ്റത്തടി' പാട്ടും

keyboard tovino

സമൂഹമാധ്യമങ്ങളിൽ തരംഗമായി ടൊവീനോ തോമസിന്റെ കീബോർഡ് വായന. 'തീവണ്ടി ഹിറ്റായില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയിൽ പാട്ടുപാടി ജീവിക്കേണ്ടി വന്നേനേ' എന്ന കുറിപ്പോടെയാണു താരം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ട്രെയിനിൽ 'പർദേശി പർദേശി' എന്ന ഗാനം എങ്ങനെ വയറ്റത്തടിച്ചു പാടാമെന്നും ടൊവീനോ രസകരമായി വിഡിയോയിൽ അവതരിപ്പിക്കുന്നുണ്ട്.

'ഇനി എന്റെ ജീവിതത്തിൽ മറ്റൊരു കീബോർഡിസ്റ്റ് ഇല്ല. എവിടെയായിരുന്ന ഉണ്ണീ' എന്ന കുറിപ്പോടെ തീവണ്ടിയുടെ സംഗീത സംവിധായകൻ കൈലാസ് മേനോനും പങ്കുവച്ചു. 'കൈലാസേട്ടാ അടുത്ത സിനിമയിൽ എന്നെ കീബോർഡിസ്റ്റാക്കാമോ' എന്നു ടൊവീനോ ചോദിക്കുന്നതും കേള്‍ക്കാം വിഡിയോയിൽ.

മികച്ച പ്രതികരണമാണു താരത്തിന്റെ കീബോർഡ് വായനയ്ക്കും വയറ്റത്തടി പാട്ടിനും സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. തീവണ്ടിയെ ഏറ്റെടുത്തപോലെ ടൊവീനോയുടെ കീബോഡ് വായനയും പാട്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.