Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവീനോയുടെ പുതിയഗാനവും തരംഗം; കണ്ടത് ഒരുലക്ഷത്തിലധികം പേർ

tovino

യൂട്യൂബിൽ തരംഗമായി ടൊവീനോയുടെ പുതിയ ഗാനവും. 'തീവണ്ടി'യിലെ 'വിജനതീരമേ' എന്നഗാനമാണ് ഇപ്പോള്‍ തരംഗമാകുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഒന്നരലക്ഷത്തോളം ആളുകൾ ഗാനം കണ്ടു. നിവി വിശ്വലാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. നിർമലാദേവിയുടെ വരികളിൽ കൈലാസ് മേനോൻ  സംഗീതം നൽകിയിരിക്കുന്നു. 

വ്യത്യസ്തമായ താളത്തിലാണു ഗാനം എത്തുന്നത്. വ്യത്യസ്തത നിറഞ്ഞതാണു ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും. ചിത്രം റിലീസ് ആകുന്നതിനു മുൻപുതന്നെ ഗാനങ്ങൾ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനം യുട്യൂബിൽ 20ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ബി.കെ. ഹരിനരായാണന്റെതാണു വരികൾ. ശ്രേയാ ഘോഷാല്‍, ഹരിശങ്കർ കെ.എസ്. എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.