Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു അഡാറ് ലൗവ്വി'ലെ പുതിയഗാനത്തിനു ഡിസ്‌ലൈക്ക് പെരുമഴ

oruadarlove

ഡിസ്‌ലൈക്കിന്റെ പെരുമഴയുമായി 'ഒരു അഡാറ് ലൗവി'ലെ പുതിയഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തിനാലായിരത്തിലധികം ഡിസ്‌ലൈക്കാണു ഗാനത്തിനുള്ളത്. ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണെ' എന്ന ഗാനമാണു ഇന്നലെ വൈകിട്ട് യുട്യൂബിൽ റിലീസ് ചെയ്തത്. 

oru-adaar-love2

പുതുമുഖങ്ങളെ അണി നിരത്തി ഒമർലുലു ഒരുക്കുന്ന ചിത്രമാണു ഒരു അഡാറ് ലൗ. പതിനൊന്നു ലക്ഷത്തിലധികം ആളുകൾ ഗാനം യുട്യൂബിൽ കണ്ടു. നവാഗതരായ സത്യജിത്ത്. നീതു നടുവത്ത് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.  സത്യജിത്തിന്റെ തന്നെയാണു വരികൾ. ഷാൻ റഹ്മാന്റേതാണു സംഗീതം. ഡിസ്‌ലൈക്കുകളുടെ എണ്ണം കൂടുതലാണെങ്കിലും ഗാനം യുട്യൂബ് ട്രെന്റിങിൽ ഒന്നാമതെത്തി

oru-adaar-love3

പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷരീഫ് എന്നിവാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ നേരത്തെ വലിയ വിമർശനങ്ങളാണു ഉയർന്നിരുന്നത്. സംവിധായകനായ ഒമർലുലുവിനും പ്രിയവാര്യർക്കും എതിരെ കേസുണ്ടായിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ സുപ്രീകോടതി ഈ വാദം തള്ളി. പ്രിയ വാര്യർക്കും  ഒമർലുലുവിനും എതിരെ കേസ് നിലനിൽക്കില്ലെന്നും കോടതി പ്രസ്താവിച്ചിരുന്നു. 

കോടതി വിധിക്കു തൊട്ടുപിന്നാലെയാണു ചിത്രത്തിലെ രണ്ടാമത്തെ ഗാനം എത്തുന്നത്. കരുതിക്കൂട്ടിയുള്ള ഡിസ്‌ലൈക്കുകളാണ് ഇതെന്ന സംശയവും പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്.